സു​ന​ന്ദ പു​ഷ്ക​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഹോ​ട്ട​ല്‍ മു​റി മൂന്ന് വര്‍ഷത്തിന് ശേഷം തു​റന്നു

സു​ന​ന്ദ പു​ഷ്ക​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഹോ​ട്ട​ല്‍ മു​റി മൂന്ന് വര്‍ഷത്തിന് ശേഷം തു​റന്നു

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (20:41 IST)
കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഡ​ൽ​ഹി​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലിലെ മു​റി തു​റ​ക്കാ​ൻ ന​ട​പ​ടി. അന്വഷണത്തിന്റെ ഭാഗമായി പൊലീസ് സീല്‍ ചെയ്ത ഹോട്ടല്‍ ലീല പാലസിലെ റൂം നമ്പര്‍ 345 മൂന്ന് വര്‍ഷത്തിന് ശേമാണ് വിട്ടുനല്‍കുന്നത്.

മു​റി​യു​ടെ അ​വ​കാ​ശം ഹോ​ട്ട​ലി​നു വി​ട്ടു ന​ല്‍കുക​യാ​ണെ​ന്ന് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് ധ​ർ​മേ​ന്ദ​ർ സിം​ഗ് ഉ​ത്ത​ര​വി​ട്ടു.

2014 ജ​നു​വ​രി പ​തി​നേ​ഴി​നാ​ണ് സു​ന​ന്ദ പു​ഷ്ക​റി​നെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തുടര്‍ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2014 ജനുവരി 17നാണ് മുറി പൊലീസ് സീല്‍ ചെയ്തത്. മുറി വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്നത് വന്‍ സാമ്പത്തിക നഷ്‌ടം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ കോ​ട​തി സ​മീ​പി​ച്ചത്.

ഹോ​ട്ട​ൽ അ​ധി​കൃ​ത​രുടെ ആവശ്യം പരിഗണിച്ച കോടതി മു​റി​യു​ടെ നി​യ​ന്ത്ര​ണം ഹോ​ട്ട​ലി​നു ന​ല്‍കാ​ൻ വി​ധി​ച്ചെ​ങ്കി​ലും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്നു ഡ​ൽ​ഹി പൊ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. എന്നാല്‍, ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹോ​ട്ട​ൽ മു​റി തു​റ​ക്കാനുള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ല്‍കുകയായിരുന്നു.

ഒരു രാത്രിക്ക് 55000 മുതല്‍ 61000 വരെ ലഭിക്കുന്ന സ്യൂട്ട് റൂമാണ് കേസ് സംബന്ധമായ ആവശ്യത്തിനായി അടച്ചിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments