Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒട്ടും ഭയമില്ലാതെ, പുതിയ വേഷത്തില്‍ പുതിയ പ്രോഗ്രാമുമായി സണ്ണിയെത്തുന്നു

ഒട്ടും ഭയമില്ലാതെ, പുതിയ വേഷത്തില്‍ പുതിയ പ്രോഗ്രാമുമായി സണ്ണിയെത്തുന്നു

Sunny Leone
ന്യൂഡല്‍ഹി , ശനി, 16 ഡിസം‌ബര്‍ 2017 (15:13 IST)
വിവാദങ്ങള്‍ കത്തിനില്‍ക്കെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ അവതാരകയാകുന്നു. ഡിസ്‌കവറി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഇന്ത്യന്‍ പതിപ്പില്‍ അവതാരകയായിട്ടാണ് സണ്ണി എത്തുന്നത്.

ലക്ഷക്കണക്കിന് ആരാധകരുള്ള മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഭാഗമാകുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് സണ്ണി പറഞ്ഞു. സാഹസമുള്ള നിറഞ്ഞ നിമിഷങ്ങളില്‍ അഭിനയിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. എന്റെ രീതിയിലുള്ള ഹാസ്യവും വിനോദവും പരിപാടിയില്‍ കൊണ്ടുവരാനായിരിക്കും തന്റെ ശ്രമമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ബെയര്‍ ഗ്രില്‍സ് ആണ് മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ഒറിജിനലില്‍ അവതാരകന്‍. ഇന്ത്യയില്‍ കൂടുതല്‍ പ്രേഷകരെ കണ്ടെത്തുന്നതിനാണ് സണ്ണിയെ പരിപാടിയുടെ ഭാഗമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം, ഗ്രില്‍സ് ചെയ്യുന്നതു പോലെയുള്ള സാഹസികത ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്ന് സണ്ണി കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രക്ഷണ വേദിക സേനയുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത നടിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിർഭയയുടെ ഓർമകൾക്ക് 5 വയസ്സ്; മാറാതെ ഇന്ത്യ