Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീലച്ചിത്രത്തിലെ അനുഭവവും പ്രണയവും തുറന്ന് പറയാന്‍ സണ്ണി ലിയോണ്‍; സിനിമയിലൂടെ പച്ചയായ ജീവിതം വിവരിക്കുകയാണ് ലക്ഷ്യമെന്ന് താരം

ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് ശര്‍മ്മയാണ്

sunny leone
മുംബൈ , ബുധന്‍, 27 ജൂലൈ 2016 (20:51 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പച്ചയായ ജീവിതം വിവരിക്കുന്ന സിനിമയുടെ റിലീസ് ഈ വര്‍ഷം അവസാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സണ്ണിയുടെ നീലച്ചിത്ര ജീവിതവും ബോളിവുഡിലെ അനുഭവങ്ങളും എല്ലാം വിവരിക്കുന്നതായിരിക്കും ചിത്രമെന്നാണ് സിനിമാ ലോകത്തു നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍.

നില ചിത്രത്തിലെ അഭിനയത്തിനിടെ ഡാനിയല്‍ വെബ്ബറെ പരിചയപ്പെടുന്നതും തുടര്‍ന്ന് പ്രണയം ആരംഭിക്കുന്നതും ബന്ധം വിവാഹത്തില്‍ അവസാനിക്കുന്നതും ചിത്രത്തിന്റെ ഭാഗമാകും. സണ്ണിയുടെ ജീവിതത്തിലൂടെ കടന്നു പോയവരെ  സിനിമയിലും എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാമായി അഭിനയിക്കുന്നത് അതേ ആള്‍ക്കാര്‍ തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ അഭിഷേക് ശര്‍മ്മയാണ്. ചിത്രം ഡോക്യമെന്ററി ടൈപ്പ് ആയിരിക്കില്ലെന്നും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. സണ്ണിയുടെ ചൂടന്‍ ജീവിതം സിനിമയില്‍ എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീറുലിന് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യം ഒരുക്കും; കോടതി പരിസരത്തു നിന്നും പിടികൂടിയ യുവാവിനെ വിട്ടയച്ചു