കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാലബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് എതിർത്തും അനുകൂലിച്ചും വിധി പ്രസ്ഥാവിച്ച സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.
ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. കേസ് വിശാലബെഞ്ച് പരിഗണിക്കണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ ഇനി ചീഫ് ജസ്റ്റിസാകും തീരുമാനമെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.