Select Your Language

Notifications

webdunia
webdunia
webdunia
webdunia

Menstrual Leave: ആര്‍ത്തവ അവധി നല്‍കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; നയപരമായ വിഷയം, സര്‍ക്കാരിന് തീരുമാനിക്കാം

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്

Supreme Court rejects plea seeking Menstrual leave
, വെള്ളി, 24 ഫെബ്രുവരി 2023 (16:45 IST)
Menstrual Leave: കലാലയങ്ങളിലും ജോലി സ്ഥലങ്ങളിലും ആര്‍ത്തവ അവധി നല്‍കണമെന്ന പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. നയപരമായ വിഷയമാണെന്നും കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നയപരമായ വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. വിഷയത്തില്‍ കോടതിക്ക് തീരുമാനമെടുത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് ഹര്‍ജിക്കാര്‍ ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി. 

 
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷകനായ ഷൈലേന്ദ്ര മണി ത്രിപതിയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ത്തവ അവധി നിലവില്‍ വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ വിമുഖത കാണിച്ചേക്കുമെന്ന് കോടതി നിരീക്ഷിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 11,000 പേർക്ക് തൊഴിൽ നഷ്ടമാകും