Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി നിരപരാധിയോയെന്ന് തിങ്കളാഴ്ച അറിയാം

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദി നിരപരാധിയോയെന്ന് തിങ്കളാഴ്ച അറിയാം
ന്യൂഡല്‍ഹി , ചൊവ്വ, 13 നവം‌ബര്‍ 2018 (17:25 IST)
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. 
 
കലാപത്തില്‍ കൊലചെയ്യപ്പെട്ട എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കലാപക്കേസില്‍ പ്രത്യേക അന്വേഷണസംഘം നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
 
ഗുജറാത്ത് കലാപസമയത്ത് പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി വീഴ്ചവരുത്തി എന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനസ്‌തീഷ്യ നൽകിയ പെൺകുട്ടിക്ക് മൂന്നാഴ്‌ചയായിട്ടും ബോധം തെളിഞ്ഞില്ല; ഡോക്‌ടർമാര്‍ക്കെതിരെ കേസ് - സംഭവം തൃശൂരിൽ