Select Your Language

Notifications

webdunia
webdunia
webdunia
Thursday, 9 January 2025
webdunia

ഇന്ത്യ എന്ന പേര് വേണ്ട, പകരം ഭാരതമെന്നാക്കണം: സുപ്രീം കോടതിയിൽ ഹർജി

ഇന്ത്യ എന്ന പേര് വേണ്ട, പകരം ഭാരതമെന്നാക്കണം: സുപ്രീം കോടതിയിൽ ഹർജി
, ശനി, 30 മെയ് 2020 (09:21 IST)
ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാൻ ഭരണഘടനഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂൺ രണ്ടിന് പരിഗണിക്കും. ഭാരതം എന്നോ ഹിന്ദുസ്ഥാൻ എന്നോ വിളിക്കുന്നതിന് പകരം ഇന്ത്യ എന്ന് വിളിക്കുന്നത് കൊളോണിയൽ ഹാങ്ഓവറിന്റെ ഭാഗമാണെന്ന് ഡൽഹി സ്വദേശി നൽകിയ ഹർജിയിൽ പറയുന്നു.
 
ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ഇംഗ്ലീഷിലുള്ള പേര് മാറ്റുന്നത് നമ്മുടെ ദേശീയതയിൽ അഭിമാനമുണ്ടാക്കാൻ സഹായിക്കുമെന്നും ഹർജിയിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി