Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുപ്രിംകോടതിയുടെ പ്രവർത്തനം സാധാരണ നിലയിൽ, ചീഫ് ജസ്റ്റിസും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി; തർക്കങ്ങൾ പരിഹരിച്ചെന്ന് എ ജി

സുപ്രിംകോടതിയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല?!

സുപ്രിംകോടതിയുടെ പ്രവർത്തനം സാധാരണ നിലയിൽ, ചീഫ് ജസ്റ്റിസും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി; തർക്കങ്ങൾ പരിഹരിച്ചെന്ന് എ ജി
, തിങ്കള്‍, 15 ജനുവരി 2018 (12:35 IST)
സുപ്രിംകോടതിയിലെ തർക്കങ്ങൾ പരിഹരിച്ചെന്നും പ്രവർത്തനം സാധാരണ നിലയിൽ ആയെന്നും എ ജി കെകെ വേണുഗോപാൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിs ദീപക് മിശ്രയും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തിയെന്നും കോടതിയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും വേണുഗോപാൽ വ്യക്തമാക്കി.
 
സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് മുതിർന്ന ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഇവർ ഉന്നയിച്ചത്.
 
തങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചീഫ് ജസ്റ്റിസിന് ഒരു കത്ത് നല്‍കിയിരുന്നു എന്നും ആ കത്തില്‍ ആവശ്യപ്പെട്ട കാര്യത്തേക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സുപ്രീംകോടതി ശരിയായ രീതിയിലല്ല നടക്കുന്നതെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ജഡ്ജിമാര്‍ ആരോപിച്ചു.  
 
കോടതിയിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയായിരുന്നു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നദിപോലെ ഒഴുകിയ സിനിമ, മായാനദിയിലെ സ്ത്രീവിരുദ്ധത മാത്രം ആരും കണ്ടില്ലേ?