Select Your Language

Notifications

webdunia
webdunia
webdunia
webdunia

15,000 രൂപയുടെ മേൽപരിധി റദ്ദാക്കി, പെൻഷൻ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി: പിഎഫ് കേസിൽ സുപ്രീം കോടതി

15,000 രൂപയുടെ മേൽപരിധി റദ്ദാക്കി, പെൻഷൻ കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി: പിഎഫ് കേസിൽ സുപ്രീം കോടതി
, വെള്ളി, 4 നവം‌ബര്‍ 2022 (13:28 IST)
തൊഴിലാളികൾക്ക് ശമ്പളത്തിന് ആനുപാതികമായി പ്രോവിഡൻ്റ് ഫണ്ട് പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിയുടെ വിധി ഭാഗികമായി ശരിവെച്ച് സൂപ്രീം കോടതി ഉത്തരവ്. പെൻഷൻ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേൽപരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ് ചീഫ് ജസ്റ്റിസിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി.
 
60 മാസക്കാല ശരാശരി ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ പെൻഷൻ കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് ഇതും ഒറ്റപ്പെട്ട സംഭവമാകും, ഈ പോലീസ് കേരളത്തിന് അപമാനമെന്ന് വി ഡീ സതീശൻ