ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്തവര്‍ഷം ജനുവരി വരെ മാറ്റിവെച്ചു. ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു.
ഏതെങ്കിലുമൊരു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ തങ്ങള്‍ക്ക് തടയാനാകില്ലെന്ന നിലപാടാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വാക്കാല്‍ വ്യക്തമാക്കിയത്. ഈ ആഴ്ചയാണ് ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് പ്രസിദ്ധീകരിച്ചത്. ലോകകപ്പ് തിരെഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വരും ദിവസങ്ങളില്‍ ജാതി സെന്‍സസ് വാര്‍ത്തയാകുമെന്ന സൂചനയാണ് ബിഹാറിലെ സെന്‍സസ് നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. സംസ്ഥാന സര്‍ക്കാരോ മറ്റേതെങ്കിലും സര്‍ക്കാരോ തീരുമാനമെടുക്കുന്നതില്‍ കോടതിക്ക് തടയാനാകില്ല. തെറ്റായിരിക്കും. പക്ഷേ ഡാറ്റയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഗണിക്കും. പേരും മറ്റ് വിവരങ്ങളൊന്നും തന്നെ പ്രസിദ്ധീകരിക്കാത്തതിനാല്‍ തന്നെ ഇതിനെ സ്വകാര്യതയുടെ പ്രശ്‌നമായി കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.