Webdunia - Bharat's app for daily news and videos

Install App

അതീവ സുന്ദരി, സോഷ്യല്‍ മീഡയയിലെ താരം; ജോലി ഗുണ്ടായിസം - സുറത്തിലെ ‘ലേഡി ഡോണ്‍’ അറസ്‌റ്റില്‍

അതീവ സുന്ദരി, സോഷ്യല്‍ മീഡയയിലെ താരം; ജോലി ഗുണ്ടായിസം - സുറത്തിലെ ‘ലേഡി ഡോണ്‍’ അറസ്‌റ്റില്‍

Webdunia
ശനി, 26 മെയ് 2018 (19:28 IST)
സോഷ്യല്‍ മീഡയയില്‍ താരമായ സൂറത്തിലെ കുപ്രസിദ്ധ ഗുണ്ട അസ്‌മിത ഗോഹില്‍ ഒടുവില്‍ അറസ്‌റ്റില്‍. സുറത്തിലെ ‘ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന ഇവര്‍ ഒരു കടയുടമയെ വാൾ വീശി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്‌ചായാണ് സംഭവം. ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയ അസ്‌മിത പാന്‍ കടക്കാരനെ വാൾ വീശി ഭീഷണിപ്പെടുത്തി 500 രൂപ വാങ്ങിയ ശേഷം കടയടപ്പിക്കുകയായിരുന്നു. നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആണ്‍സുഹൃത്തും പിടിയിലായി.

ആയുധങ്ങളുമായി ആളുകളെ ആക്രമിച്ചച്ച് പണം വാങ്ങുന്നതും ആക്രമിക്കുന്നതും അസ്‌മിതയുടെ പതിവാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഹോളി ആഘോഷത്തിനിടെ ആക്രമണം അഴിച്ചുവിട്ട യുവതി പലരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അസ്‌മിത.

അതീവ സുന്ദരിയായ അ‌സ്മിത സോഷ്യല്‍ മീഡയയിലെ അറിയപ്പെടുന്ന താരമാണ്. ഫേസ്ബുക്കില്‍ ഇവര്‍ക്ക് 2500 സുഹൃത്തുക്കളും 12,000 ഫോളോവേഴ്‌സും ഉണ്ട്. സുറത്തിലെ പെണ്‍ഗുണ്ട എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

അടുത്ത ലേഖനം
Show comments