Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരണം നഷ്‌ടമാകും, ദുര്‍നിമിത്തങ്ങള്‍ സംഭവിക്കും; കുമാരസ്വാമി ഔദ്യോഗിക വസതി ഉപേക്ഷിച്ചു - കാരണം വാസ്‌തു!

ഭരണം നഷ്‌ടമാകും, ദുര്‍നിമിത്തങ്ങള്‍ സംഭവിക്കും; കുമാരസ്വാമി ഔദ്യോഗിക വസതി ഉപേക്ഷിച്ചു - കാരണം വാസ്‌തു!

ഭരണം നഷ്‌ടമാകും, ദുര്‍നിമിത്തങ്ങള്‍ സംഭവിക്കും; കുമാരസ്വാമി ഔദ്യോഗിക വസതി ഉപേക്ഷിച്ചു - കാരണം വാസ്‌തു!
ബംഗ്ലരൂ , ശനി, 26 മെയ് 2018 (13:25 IST)
കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്ഡി കുമാരസ്വാമി ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. വാസ്‌ത സംബന്ധമായ പ്രശ്‌നങ്ങള്‍ ഔദ്യോഗിക വസതിക്കുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജെപി നഗറിലുള്ള സ്വന്തം വസതിയായ കൃഷ്ണയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഔദ്യോഗിക വസതിയുടെ വാസ്തുവിലെ കണക്കില്‍ പിശകുണ്ടെന്നും, ഇത് അവഗണിച്ച് താമസം മാറിയാല്‍ അഞ്ചുവര്‍ഷം ഭരണം തുടരാന്‍ കഴിഞ്ഞേക്കില്ലെന്നുമാണ് വിദഗ്ദര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കുമാരസ്വാമി സ്വന്തം വസതി ഒഴിയാന്‍ തയ്യറാകാത്തത്.

അനുഗ്ര, കാവേരി എന്നീ സര്‍ക്കാര്‍ വസതികള്‍ ഉള്‍പ്പെടെ നാലോളം വീടുകളില്‍ മുഖ്യമന്ത്രിക്കാ‍യി വാസ്‌തുശാസ്‌ത്ര വിദഗ്ദര്‍ പരിശോധന നടത്തിയിരുന്നു. ഈ വീടുകളില്‍ വാസ്‌തു പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്‌തു. ഇതോടെയാണ് ഔദ്യോഗിക വസതി വേണ്ടെന്ന് കുമാരസ്വാമി തീരുമാനിച്ചത്.

എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സര്‍ക്കാരിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് 25 വര്‍ഷം മുമ്പ് നിര്‍മിച്ച കൃഷ്ണയില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഈ വീട് തനിക്ക് ഭാഗ്യം മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് കൃഷ്ണയിലേയ്ക്ക് കുമാരസ്വാമി താമസം മാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം കൂടി; എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി