Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടൻ: സുരേഷ്ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്

Suresh gopi
, വ്യാഴം, 29 ജൂണ്‍ 2023 (17:41 IST)
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. 2024ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് സുരേഷ്‌ഗോപിയെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത്.
 
ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ബിജെപി പ്രാതിനിധ്യമില്ലെന്ന കാര്യം ഗൗരവത്തോടെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഇതോടെയാണ് സുരേഷ്‌ഗോപിയെ കേരളത്തിന്റെ മുഖമായി ഉയര്‍ത്തികാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
 
നേരത്തെ 2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരെഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂരില്‍ നിന്നും മത്സരിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂരില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് കരുതുന്നത്. 2014ലാണ് സുരേഷ്‌ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരെഞ്ഞെടുത്തത്. മന്ത്രിസഭാാ പുനസംഘടനയുമായി ബന്ധപ്പെട്ട വിശാല മന്ത്രിസഭായോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വജ്രവ്യാപാരത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ ആൾ പിടിയിൽ