Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

എപ്പോഴും വയറുവേദന; 45കാരിയുടെ ശരീരത്തില്‍ നിന്നും 12 വര്‍ഷം മുമ്പ് മറന്നുവച്ച കത്രിക നീക്കം ചെയ്തു

Surgery Mistake

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഒക്‌ടോബര്‍ 2024 (19:05 IST)
45കാരിയുടെ ശരീരത്തില്‍ നിന്നും 12 വര്‍ഷം മുമ്പ് മറന്നുവച്ച കത്രിക നീക്കം ചെയ്തു. വയറുവേദനയെ തുടര്‍ന്ന് നടത്തിയ എക്‌സ്‌റെ പരിശോധനയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടെത്തിയത്. സിക്കിമിലാണ് സംഭവം. 2012 ലാണ് യുവതി അപ്പന്‍ഡിക്‌സിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് അടിവയറ്റില്‍ വേദന ശക്തമായി ഉണ്ടായി. ഇത് വയറ്റില്‍ ഉണ്ടായ തുന്നലിന്റെ വേദന എന്നാണ് ആദ്യം കരുതിയത്. നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. പിന്നാലെ അതേ ആശുപത്രിയിലെത്തിയ യുവതിയും ഭര്‍ത്താവും സീനിയര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തുകയായിരുന്നു.
 
പിന്നാലെയാണ് കത്രിക കണ്ടെത്തുന്നത്. ഉടന്‍തന്നെ ശസ്ത്രക്രിയ നടത്തുകയും കത്രിക നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാല്‍പ്പാറയില്‍ മാതാവിന്റെ മുന്നില്‍ വച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി