Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടൻ സൂര്യ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; തനിക്ക് മസ്തിഷ്ക ജ്വരം ഉണ്ട്, അടിയുടെ ആഘാതത്തിൽ ഛർദ്ദിച്ചു, സൂര്യ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും വിദ്യാർത്ഥി- വീഡിയോ കാണാം

തമിഴ് നടൻ സൂര്യ വിദ്യാർത്ഥികളെ മർദ്ദിച്ചത് വലിയ വാർത്ത ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിന് പരാതി നൽകി. പ്രേംകുമാർ ലെനിൻ എന്നീ വിദ്യാർത്ഥികളാണ് സൂര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവികെ പാലത്തിനടുത്ത് തിങ്കളാഴ്

നടൻ സൂര്യ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; തനിക്ക് മസ്തിഷ്ക ജ്വരം ഉണ്ട്, അടിയുടെ ആഘാതത്തിൽ ഛർദ്ദിച്ചു, സൂര്യ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും വിദ്യാർത്ഥി- വീഡിയോ കാണാം
ചെന്നൈ , ചൊവ്വ, 31 മെയ് 2016 (13:17 IST)
തമിഴ് നടൻ സൂര്യ വിദ്യാർത്ഥികളെ മർദ്ദിച്ചത് വലിയ വാർത്ത ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിന് പരാതി നൽകി. പ്രേംകുമാർ ലെനിൻ എന്നീ വിദ്യാർത്ഥികളാണ് സൂര്യക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവികെ പാലത്തിനടുത്ത് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. 
 
പ്രേംകുമാറും സുഹൃത്ത് ലെനിൻ മാനുവലും അഡയാർ വഴി ബൈക്കിൽ പോവുകയായിരുന്നപ്പോൾ എതിരെ വന്ന കാർ ബ്രേക്കിടാൻ ശ്രമിക്കുകയും ബൈക്കിൽ ഇടിക്കുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തർക്കം ഉണ്ടായി. സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. തർക്കത്തിനിടയിലാണ് സമീപവാസികൂടിയായ സൂര്യ ഇതുവഴി വന്നതും സംഭവത്തിൽ ഇടപെടുന്നതും. 
 
ഇതിനിടയിൽ കാറോടിച്ചിരുന്ന സ്ത്രീയോട് ബൈക്കിന് സംഭവിച്ച കേടുപാടുകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം വേണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സൂര്യ കാരണമില്ലാതെ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് പ്രേംകുമാർ പറയുന്നു.
 
‘ഞങ്ങളോട് സംഭവത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വെറുതെ തല്ലുകയായിരുന്നു. എനിക്ക് പേടിയാകുന്നു. ഇനി ഇപ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. അദ്ദേഹത്തിന്റെ അടിയിൽ തല കറങ്ങി. തല ആകെ വേദനിക്കുന്നുണ്ടായിരുന്നു. എന്നെ ആളുകൾക്ക് മുന്നിൽ അദ്ദേഹം മാനംകടുത്തി. സൂര്യയ്ക്കെതിരെ കേസെടുക്കണം എന്നും പ്രേംകുമാർ പറയുന്നു. 
 
എന്നാൽ സംഭവത്തെക്കുറിച്ച് സൂര്യയുടെ വക്താവ് പറയുന്നിതങ്ങനെ. അഡയാർ വഴി യാത്ര ചെയ്യുന്ന സൂര്യ വഴിയില്‍ രണ്ട് വിദ്യാർത്ഥികൾ പ്രായമായ സ്ത്രീയെ കൈയ്യേറ്റം ചെയുന്നത് കണ്ടെന്നും വണ്ടി നിർത്തി കാര്യമന്വേഷിച്ചതിന് ശേഷം പൊലീസിനെ വിവര്രിയിക്കുകയും ചെയ്യുകയായിരുന്നു. സൂര്യയുടെ അഭാവത്തിൽ കള്ളകഥകൾ മെനയുകയാണെന്നാണ് സൂര്യയുടെ വക്താവ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ടിപി സെന്‍കുമാര്‍; വാശിപിടിച്ച് ഡിജിപിയായിരിക്കുന്നതില്‍ അര്‍ത്ഥമില്ല; സര്‍ക്കാരിനാവശ്യം ബെഹ്റയെ പോലെയൊരാളെ