സുശാന്തിന്റെ ഫാം ഹൗസിൽ സാറ അലി ഖാനും എത്തിയിരുന്നു എന്ന് വെളിപ്പെടുത്തൽ

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (10:50 IST)
മുംബൈ: നടൻ സുഷാന്ത് സിങ് രജ്പുതിന്റെ ഫാം ഹൗസിൽ റിയ ചക്രബർത്തിയ്ക്കൊപ്പം സാറ അലി ഖാനും എത്തിയിരുന്നു എന്ന് മാനേജറുടെ വെളിപ്പെടുത്തൽ. കേസിൽ സാറ അലി ഖാനെതിരെ പ്രതികൾ മൊഴി നൽകിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാറ അലി ഖാനും സുശാന്തും പ്രണയത്തിലായിരുന്നു എന്നും പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. 
 
അതേസമയം സുഷാന്തിന്റെയും മുൻ മാനേജർ ദിശ സാലിയന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നത് വ്യക്തമാകുന്നതിനായി സിബിഐ അന്വേഷണം ആരംഭിച്ചു. ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിഥാനി സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. ദിഷയുടെ പ്രതിശ്രുത വരനായിരുന്ന റോഹന്‍ റായിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. 
 
സുശാന്തിന്റെ മൃതദേഹം കാമുകി റിയ ചക്രവര്‍ത്തി മോര്‍ച്ചറിയിലെത്തി സന്ദര്‍ശിച്ചതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. മുംബൈ പോലീസിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

8 മണിക്കൂർ 40 മിനിറ്റിൽ ബാംഗ്ലൂർ, എറണാകുളം- ബെംഗളുരു വന്ദേഭാരത് ഫ്ളാഗ് ഓഫ് 8ന്

ടിവികെയുടെ ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്, കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് വിമർശനം

അടുത്ത ലേഖനം
Show comments