Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂക്ഷിക്കുക, ശുചിത്വമില്ലെങ്കില്‍ ലക്ഷ്മി ഇറങ്ങിപ്പോകും; സ്വച്ഛ് ഭാരത് അഭിയാന്‍ പരസ്യം ശ്രദ്ധേയമാകുന്നു

ശുചിത്വം ലക്ഷ്മിയാണ്; സ്വച്ഛ് ഭാരത് പരസ്യചിത്രം ശ്രദ്ധേയമാകുന്നു

സ്വച്ഛ് ഭാരത്
മുംബൈ , വ്യാഴം, 11 ഓഗസ്റ്റ് 2016 (14:01 IST)
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്റെ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു. കങ്കണ റണൗട്ട് പ്രധാനവേഷത്തിലെത്തിയ പരസ്യത്തില്‍ വൃത്തി, ഐശ്വര്യത്തിന്റെ ദേവത ലക്ഷ്മീയാണെന്ന് പറയുന്നു.  സ്വയം വൃത്തിയില്ലാതിരിക്കുകയും സമൂഹം വൃത്തികേടാവുകയും ചെയ്താല്‍ ലക്ഷ്മി ഇറങ്ങിപോകുമെന്നും വൃത്തിയുള്ളവര്‍ക്കൊപ്പമായിരിക്കും ലക്ഷ്മി കുടികൊള്ളുകയെന്നുമുള്ള രീതിയിലാണ് പരസ്യത്തിന്റെ ആശയം.  
 
ലക്ഷ്മീപൂജ ചെയ്യുന്ന വീടുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങള്‍ വൃത്തിഹീനമായതിനേത്തുടര്‍ന്ന് ലക്ഷ്മീദേവി അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ് പരസ്യത്തിന്റെ ആരംഭം. കൈകളില്‍ നിധികുംഭവും, താമരപ്പൂവുമായി ലക്ഷ്മീദേവിയുടെ വേഷത്തില്‍ കങ്കണയെത്തുന്നു. അര്‍ത്ഥപൂര്‍ണ്ണമായ സന്ദേശം നല്‍കുന്ന ഈ പരസ്യ ചിത്രം ഇതിനോടകം തന്നെ നവ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിട്ടുണ്ട്‌
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനപങ്കാളിത്തത്തോടെ റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ; ജയസൂര്യയുടെ ഫേസ്‌ബുക്ക് വീഡിയോയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി