എതിരാളികളെ കൊന്നൊടുക്കിയ ക്രിമിനലാണ് ലെനിന്‍: ടി ജി മോഹന്‍‌ദാസ്

ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ പറ്റിയില്ലല്ലോ, ആ വിഷമമേ ഉള്ളൂവെന്ന് ടി ജി മോഹന്‍‌ദാസ്

Webdunia
ബുധന്‍, 7 മാര്‍ച്ച് 2018 (11:28 IST)
തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. അക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിജെപിയെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ്. ത്രിപുരയിലെ ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാന്‍ കഴിയാത്തതില്‍ താന്‍ ഖേദിക്കുന്നുവെന്നും മോഹന്‍ദാസ് പറഞ്ഞു. 
 
ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ക്രിമിനലാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും ഇല്ലെന്ന നിലപാടിലാണ് മോഹന്‍‌ദാസ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം.
 
അതേസമയം, ത്രിപുരയിലെ സ്ഥിതി ആകെ വഷളാവുകയാണ്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി സംഘം അക്രമിക്കുകയുണ്ടായി. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോണ്‍‌ഗ്രസ് അനുഭാവികള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments