Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനായി തമിഴ്‌നാട് വീണ്ടും സുപ്രിംകോടതിയില്‍

രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനത്തിന് തമിഴ്നാട് വീണ്ടും സുപ്രീംകോടതിയിലേക്ക്

rajiv gandhi muder
ചെന്നൈ , ബുധന്‍, 27 ജൂലൈ 2016 (15:42 IST)
രാജീവ് ഗാന്ധി വധക്കേസിലെ ഏഴുപ്രതികളുടെ മോചന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രഥമ പരിഗണന കേന്ദ്രസര്‍ക്കാറിനാണെന്ന ഭരണഘടനാ ബെഞ്ച് വിധി പുനപരിശോധിക്കണമെന്നാവശ്യപ്പട്ട്  തമിഴ്‌നാട് സുപ്രീംകോടതിയില്‍.
 
ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതികളുടെ മോചനത്തിന് കേന്ദ്രവുമായി കൂടിയാലോചന നടത്തുകമാത്രമാണ് ചെയ്യേണ്ടത്.  കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ലെന്നായിരുന്നു 2015 ഡിസംബര്‍ മൂന്നിന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 
 
ജയിലില്‍ കഴിയുന്ന പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.  എന്നാല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയായിരുന്നു.
 
രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് കേസ് പരിഗണിച്ച സുപ്രീംകോടതി 19 പ്രതികളുടെ ശിക്ഷ ഒഴിവാക്കി. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് വധശിക്ഷയും വിധിച്ചു. എന്നാല്‍ പിന്നീട് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തു. 
 
1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലേ ടീമില്‍ അനു രാഘവിനെ ഉള്‍പ്പെടുത്താത്തത് അനീതി; റിലേയില്‍ അനുവിനെ പങ്കെടുപ്പിക്കണമെന്നും ഹൈക്കോടതി