Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയലളിതയുടെ ജീവന്‍ നിലര്‍ത്തുന്ന ഇസിഎംഒ എന്താണ് ?; ഈ നീക്കം വിജയിച്ചാല്‍ ഭയക്കേണ്ടതില്ല

ജയലളിതയുടെ ജീവന്‍ നിലര്‍ത്തുന്ന ഇസിഎംഒ എന്താണ് ?

ജയലളിതയുടെ ജീവന്‍ നിലര്‍ത്തുന്ന ഇസിഎംഒ എന്താണ് ?; ഈ നീക്കം വിജയിച്ചാല്‍ ഭയക്കേണ്ടതില്ല
ചെന്നൈ , തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (14:24 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആശങ്കയില്‍.

ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് 12.30 ഓടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുടെ നിര്‍ദേശം അനുസരിച്ചാണ് ഇസിഎംഒ സംവിധാനം നല്‍കുന്നത്.

രക്തത്തില്‍ ഓക്‍സിജന്‍ അളവ് കുറയുമ്പോഴും ശ്വാസകോശം വഴി ഓക്‍സിജന്‍ സ്വീകരിക്കുന്നതിന് വിഷമം നേരിടുമ്പോഴുമാണ് ഇസിഎംഒ അഥവാ എക്ക്മോ (എക്‍സ്‌ട്രാ കോര്‍പേറിയല്‍ മെംബ്രയ്‌ന്‍ ഓക്‍സിജനേഷന്‍) ഏര്‍പ്പെടുത്തുന്നത്. രക്‍തത്തിലെ ഓക്‍സിജന്റെ അളവ് നിലര്‍ത്തുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

അശുദ്ധ രക്തം പ്രവഹിക്കുന്ന സിരയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുക്കുകയും യന്ത്രസഹായത്തോടെ രക്തത്തിലെ കാര്‍ബണ്‍‌ഡൈ ഓക്‍സൈഡ് മാറ്റി പകരം ഓക്‍സിജന്‍ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഇസിഎംഒ. ഈ രക്തത്തിലെ ശരീരോഷ്‌മാവിന് തുല്യമായ അളവില്‍ ചൂടുയര്‍ത്തിയ ശേഷം വീണ്ടും തിരികെ ശുദ്ധരക്തമെത്തേണ്ട ധമനികളുടെ ശരീരത്തിലെത്തിക്കുകയും ചെയ്യും.

ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യത്തിലാണ് ഇസിഎംഒയുടെ സഹായം തേടുന്നത്. ഇസിഎംഒ ഉപയോഗിച്ച് ഓക്‍സിജന്‍ ഉള്ള രക്തം ശരീര കലകളിലേക്കും മറ്റ് അവയവങ്ങളിലേക്കും എത്തിക്കാനാകുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനവും പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനവും നടക്കും. യഥാര്‍ഥത്തില്‍ മസ്‌തിഷ്‌ക മരണം ഒഴിവാക്കിയിരിക്കുന്നു എന്നുമാത്രം. അതേസമയം കാര്‍ഡിയാക് അറസ്‌റ്റ് സംഭവിച്ച ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ശ്വാസകോശത്തിലൂടെ ഓക്‍സിജന്‍ ശരീരത്തിലേക്ക് എത്തിത്തുടങ്ങുകയും ചെയ്‌താല്‍ ഈ ഉപകരണം നീക്കം ചെയ്‌ത് രോഗിയെ രക്ഷപ്പെടുത്താന്‍ സാധിക്കും.

അതേസമയം, ജയലളിതയ്‌ക്കായുള്ള ചികിത്സയ്‌ക്ക് നേരിട്ട് മേല്‍നോട്ടം നടത്താന്‍ റിച്ചാർഡ് ബെയ്‍ലി ഇന്നു തന്നെ ചെന്നൈയില്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജയയ്‌ക്ക് ശ്വസകോശത്തിലെ അണുബാധ സ്ഥിതി ഗുരുതരമാക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സാഹചര്യം അതിലും ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് യുഎസ് കോണ്‍സുലേറ്റ്; പൌരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്കി; ചെന്നൈയില്‍ സാഹചര്യങ്ങള്‍ വഷളാകുമെന്ന് ആശങ്ക