Webdunia - Bharat's app for daily news and videos

Install App

പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് ജന്മദിനാഘോഷം; നാല് വിദ്യാർത്ഥിനികളെ കോളജിൽ നിന്ന് പുറത്താക്കി

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കോളജ് വിദ്യർത്ഥികളെയാണ് അധികൃതർ പുറത്താക്കിയത്.

റെയ്‌നാ തോമസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (13:37 IST)
ബർത്ത് ഡേ പാർട്ടിക്കിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് നാല് പെൺകുട്ടികളെ കോളജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ കോളജ് വിദ്യർത്ഥികളെയാണ് അധികൃതർ പുറത്താക്കിയത്. ആഴ്ചകൾക്ക് മുൻപാണ് സംഭവം. 
 
ആഘോഷത്തിനിടെ പുരുഷ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കോളജ് അധികൃതരുടെ നടപടി. പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു ജന്മദിനാ‌ഘോഷം.
 
പ്രചരിക്കുന്ന വീഡിയോയിൽ മൂന്ന് പെൺകുട്ടികൾ കോളേജ് യൂണിഫോം ധരിച്ചാണ് മദ്യപിക്കുന്നത്. ഇവർക്കൊപ്പം ഒരു പുരുഷ സുഹൃത്തും മദ്യപിക്കുന്നതായി കാണാം. അതിനിടെ കൂട്ടത്തിലുള്ള മറ്റൊരാൾ ഇവർ മദ്യപിക്കുന്നതിന്റെ വീഡിയോ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു.

പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പെൺകുട്ടികൾക്കെതിരെ വലിയ തോതിൽ വിമർശനമുയർന്നു. എന്നാൽ ഇവർക്കൊപ്പമുള്ള പുരുഷ സുഹൃത്ത് കോളേജ് വിദ്യാർത്ഥിയല്ലെന്നും വീഡിയോ പകർത്തിയത് പെ‌ൺകുട്ടിയുടെ ബന്ധുവാണെന്നുമാണ് കോളജ് അധികൃതർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments