Publish Date: Wed, 13 May 2026 (18:56 IST)
Updated Date: Wed, 13 May 2026 (18:57 IST)
ചെന്നൈ : തമിഴ്‌നാട് നിയമസഭാംഗങ്ങളുടെ ആസ്തിയുടെ കണക്കു പരിശോധിച്ചാൽ നിലവിലെ മുഖ്യമന്ത്രിയും ടി വികെ നേതാവുമായ വിജയ് രണ്ടാം സ്ഥാനത്താണുള്ളത്. 649 കോടിയാണ് വിജയ് ക്കുള്ളത്. അതേ സമയം ഒന്നാമതുള്ളത് എ. ഐ. എ. ഡി. എം.കെ എം.എൽ.എ ആയ ലിമാ റോസാണ്. ആരാണ് ലിമാറോസ് - ലോട്ടറി വ്യവസായി സാൻ്റിയാഗോ മാർട്ടിൻ്റെ ഭാര്യയും ഗ്രൂപ്പുകമ്പനികളുടെ ഡയറക്ടമാണവർ. അടുത്തിടെയാണ് അവർ പാർട്ടിയിൽ ചേർന്നത്. ലാൽഗുഡി മണ്ഡലത്തിൽ നിന്നു നിയമസഭയിൽ എത്തിയ അവരുടെ ആസ്തി 5683 കോടിയാണ്.
എന്നാൽ ആസ്തിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത് 534 കോടിയുള്ള ആധവ് അർജുനയാണ്. ചെന്നൈ നഗരത്തിലെ വില്ലിവാക്കം സീറ്റിൽ നിന്നു വിജയുടെ പാർട്ടിയായ ടി.വി.കെ ടിക്കറ്റിൽ നിയമസഭയിൽ എത്തിയ ആധവ് അർജുനയാകട്ടെ സാൻ്റിയാഗോ മാർട്ടിൻ്റെ മകളുടെ ഭർത്താവാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരമുള്ളത്.
നിയമസഭാംഗങ്ങളിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ളവർ രണ്ടു പേരും ടിവികെ അംഗങ്ങളാണ്- ടി വികെ പ്രചാരണ വിഭാഗം ജോയിൻറ് സെക്രട്ടറിയും റാണിപേട്ട് എം.എൽ.എയുമായ താഹിനയുടെ ആസ്തി കേവലം 33000 രൂപ മാത്രമാണെങ്കിൽ തൊട്ടു മുന്നിൽ പെരമ്പാലൂരിൽ നിന്ന് ടി വികെ സ്ഥാനാർത്ഥിയായ സ്ഥാനാർത്ഥിയായി ജയിച്ചെത്തിയ ശിവകുമാറിൻ്റെ ആസ്തി 196000 രൂപയാണ്