Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമാ - സീരിയല്‍ നടി സബര്‍ണ വീടിനുള്ളില്‍ മരിച്ച നിലയില്‍

നടി സബര്‍ണ വീടിനുള്ളില്‍ മരിച്ച നിലയില്‍

സിനിമാ - സീരിയല്‍ നടി സബര്‍ണ വീടിനുള്ളില്‍ മരിച്ച നിലയില്‍
ചെന്നൈ , ശനി, 12 നവം‌ബര്‍ 2016 (08:18 IST)
തമിഴ് സിനിമാ - സീരിയല്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സബര്‍ണയെ (26) ചെന്നൈയിലെ  വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധുരവയലിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി പരിശോധന നടത്തിയപ്പോളാണ് സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  
 
അഴുകിയ നിലയിലാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പാശമലര്‍ എന്ന തമിഴ് സീരിയലില്‍ ശ്രദ്ധേയമായ വേഷമായിരുന്നു സബര്‍ണയ്ക്ക്. തുടര്‍ന്ന് അവര്‍ പല ചാനല്‍ ഷോകളിലും അവതാരകയായിരുന്നു. കാളൈ, പിരിവോം സന്തിപ്പോം, പടിക്കാതവന്‍, പൂജൈ തുടങ്ങിയ സിനിമകളിലും സബര്‍ണ അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യമുള്ളപ്പോള്‍ ഉടന്‍ റിസര്‍വേഷന്‍; ഓണ്‍ ഡിമാന്‍ഡ് റിസര്‍വേഷനുമായി ഇന്ത്യന്‍ റെയില്‍വേ