Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിലെ പ്ലസ്‌ ടു പരീക്ഷ റദ്ദാക്കി

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിലെ പ്ലസ്‌ ടു പരീക്ഷ റദ്ദാക്കി
, ഞായര്‍, 6 ജൂണ്‍ 2021 (10:50 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ വിവരം പ്രഖ്യാപിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും വിഷയത്തിൽ ആശങ്കയറിയിച്ചിരുന്നതായി സ്റ്റാലിൻ പറഞ്ഞു.
 
വിഷയവുമായി ബന്ധപ്പെട്ട് സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്‌ധരുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കായി മാർക്ക് എന്തിന്റെ അടിസ്ഥാനത്തിൽ നൽകണമെന്ന കാര്യം സമിതി രൂപീകരിച്ച് തീരുമാനമെടുക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണം, ആശുപത്രിയിൽ മലയാളം വിലക്കിയതിനെതിരെ രാഹുൽ ഗാന്ധി