തിരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്‌നാട് സർക്കാർ. കർഷകർക്ക് നൽകുന്ന സ്വർണവായ്‌പ എഴുതിതള്ളിയ തീരുമാനമാണ് ഇതിൽ പ്രധാനം. ഏപ്രിൽ ഒന്ന് മുതൽ കൃഷിക്ക് 24 മണിക്കൂറും ത്രീ ഫേസ് വൈദ്യുതി നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സഹകരണബാങ്കുകളിൽ നിന്നും കർഷകർ എടുത്ത വായ്‌പ എഴുതിതള്ളാനാണ് സർക്കാർ തീരുമാനം. കൊവിഡ് പ്രതിസന്ധിയിൽ നിന്നും കാർഷിക മേഖല മുക്തി പ്രാപിച്ചില്ലെന്ന് കാണിച്ചാണ് തീരുമാനം. ആറ് പവൻ വരെ സ്വർണം പണയം വെച്ചുള്ള വായ്‌പകളാണ് എഴുതിതള്ളുന്നത്.