വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നുവെന്ന ഒരു ചൊല്ല് നമ്മുടെ നാട്ടിൽ ഏറെ കാലമായിട്ടുണ്ട്. ഇപ്പോളിതാ കൊവിഡിനും ലോക്ക്ഡൗണിനുമെല്ലാം ഇടയിൽ ആകാശത്ത് വെച്ച് നടന്നൊരു വിവാഹമാണ് സോഷ്യൽമീഡിയയയിൽ വൈറലാകുന്നത്. മെയ് 23നായിരുന്നു ആകാശത്ത് വെച്ചുള്ള വിവാഹം നടന്നത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്.
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങളെ തുടർന്നാണ് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും കൂടിയ വിഹാഹം ആകാശത്ത് വെച്ച് നടത്തിയത്. മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരാണ് ചാർട്ടേഡ് വിമാനത്തിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുത്തത്.
തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയിരുന്നെങ്കിലും മെയ് 23ന് നിയന്ത്രണത്തിൽ ഇളവ് നൽകിയിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച് രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് വിമാനത്തിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും എല്ലാവരും ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നും ദമ്പതികൾ അവകാശപ്പെട്ടു.