എയര്‍ ഇന്ത്യയെ ലോകോത്തരനിലവാരമുള്ള വിമാനക്കമ്പനിയാക്കി മാറ്റുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഷരന്‍ പറഞ്ഞു. 69 വര്‍ഷത്തെ ഇടവേളക്കുശേഷം എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. എല്ലാ ജീവനക്കാരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിമാനക്കമ്പനിയായി നമ്മള്‍ ഭാവിയിലേക്ക് നോക്കേണ്ടതുണ്ടെന്ന് അദ്ദേഹം ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.
1953ലാണ് വിമാനക്കമ്പനി ദേശസാല്‍ക്കരിക്കുന്നത്. 1932ലാണ് ടാറ്റ ഗ്രൂപ്പ് വിമാനക്കമ്പനിക്ക് തുടക്കം കുറിക്കുന്നത്. രണ്ടരക്കോടി രൂപയായിരുന്ന സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കമ്പനിക്ക് നല്‍കിയത്. ഇപ്പോള്‍ 18000 കോടിരൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത്.