Publish Date: Sat, 13 Nov 2021 (17:17 IST)
Updated Date: Sat, 13 Nov 2021 (17:19 IST)
കോയമ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റിലായി. സ്‌പെഷ്യല്‍ ക്ലാസിനെന്ന് വിളിച്ചുവരുത്തി നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിട്ടുണ്ട്.
അതേസമയം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും അറസ്റ്റുചെയ്യണമെന്ന് പ്രതിഷേധം ഉയരുന്നുണ്ട്. വിവരം പുറത്തുവിടരുതെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.