Webdunia - Bharat's app for daily news and videos

Install App

ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പക​ൻ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു

ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പക​ൻ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (09:30 IST)
ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പക​ൻ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ൽ എ​സ്പി​ആ​ർ വി​ദ്യാ ക​ണ്‍​സെ​പ്റ്റ് സ്കൂ​ളി​ലാ​ണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യ വി​ജ​യ​കു​മാര്‍ അറസ്‌റ്റിലായി.

ഒ​ന്നാം ക്ലാ​സുകാരന്‍ സ​ഹ​പാ​ഠി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​ കൊണ്ടുവന്ന ജ്യൂസില്‍ മൂത്രമൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ജ്യൂസില്‍ മൂത്രമൊഴിച്ചെന്നും, അതിനാല്‍ ജ്യൂസ് കുടിക്കരുതെന്നും കുട്ടി പെണ്‍കുട്ടിയോട് പറഞ്ഞു.

ഈ വിവരം പെ​ണ്‍​കു​ട്ടി അധ്യാപകനായ വി​ജ​യ​കു​മാ​റിനെ അറിയിച്ചു. കു​ട്ടി​യെ വി​ളി​പ്പി​ച്ച ഇയാള്‍ മൂ​ത്രം കലര്‍ന്ന ജ്യൂ​സ് മു​ഴു​വ​ൻ കു​ടി​ക്കാ​ൻ കുട്ടിയോട് പറഞ്ഞു.

കുട്ടി ക്ഷമ ചോദിച്ചു കരഞ്ഞെങ്കിലും വി​ജ​യ​കു​മാ​ര്‍ മു​ഴു​വ​ൻ ജ്യൂ​സും കു​ട്ടി​യെ കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചു
കു​ടി​പ്പി​ക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ വിദ്യാര്‍ഥി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനോട് വിവരങ്ങള്‍ തിരക്കുകയും ചെയ്‌തു. എന്നാല്‍, കു​ട്ടി ആ ​ശി​ക്ഷ അ​ർ​ഹി​ക്കു​ന്നു​വെ​ന്ന മ​റു​പ​ടി​യാ​ണ് ഇയാള്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments