Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് 57 വിദ്യാർത്ഥികൾ ആശുപത്രിയിൽ, ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ശൈലജ

വിദ്യാഭ്യാസമന്ത്രി ആശുപത്രി സന്ദർശിച്ചു

ഭക്ഷ്യവിഷബാധ; തിരുവനന്തപുരത്ത് 57 വിദ്യാർത്ഥികൾ ആശുപത്രിയിൽ, ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി ശൈലജ
, വെള്ളി, 19 ജനുവരി 2018 (07:59 IST)
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 57 വിദ്യാർത്ഥികളെ മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തോന്നയ്ക്കല്‍ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമികനിഗമനം.
 
ബുധനാഴ്ച കുട്ടികൾക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്തു കുട്ടികള്‍ അസ്വസ്ഥതകാരണം വീട്ടിലേക്കു മടങ്ങിപ്പോയി. വൈകിട്ടോടെ കൂടുതൽ വിദ്യാർത്ഥികളും അസത്ഥതകൾ കാണിച്ചതോടെ ഇവരെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്കും ആശുപത്രി അധികൃതര്‍ക്കും സംശയം തോന്നിയത്.
 
രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ കഴിച്ച മുട്ടയില്‍ നിന്നോ കറികളില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയെന്ന സംശയമുണ്ടായത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എസ്.എ.ടി ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറുതെയല്ല ഇന്ത്യന്‍ ജനത സിപി‌എമ്മിനെ കയ്യാലപ്പുറത്ത് നിര്‍ത്തിയിരിക്കുന്നത്!