Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുപ്പത് വര്‍ഷത്തെ പ്രയത്‌നത്തിനും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അഭിമാന നേട്ടം: ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനം വ്യോമസേനയിലേക്ക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസ് വ്യോമസേനയുടെ ഭാഗമാകുന്നു.

മുപ്പത് വര്‍ഷത്തെ പ്രയത്‌നത്തിനും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ അഭിമാന നേട്ടം: ഇന്ത്യ വികസിപ്പിച്ച തേജസ് യുദ്ധവിമാനം വ്യോമസേനയിലേക്ക്
ന്യൂഡല്‍ഹി , വെള്ളി, 1 ജൂലൈ 2016 (12:58 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസ് വ്യോമസേനയുടെ ഭാഗമാകുന്നു.  
മുപ്പത് വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പല തവണയുണ്ടായ അനിശ്ചിതത്വം മാറിയതോടെയാണ് ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് ബംഗലൂരുവില്‍ വെച്ച് വ്യോമസേനയ്ക്ക് കൈമാറുന്നത്.
 
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സാണ് തേജസ് വികസിപ്പിച്ചെടുത്തത്. പലതരത്തിലുള്ള ആരോപണങ്ങളെ മറികിടന്നാണ് ഈ യുദ്ധവിമാനത്തെ ലോകോത്തര നിലവാരമുള്ളതാക്കി വ്യോമസേനയുടെ കരുത്താക്കി മാറ്റിയത്.
 
ഇസ്രായേലി മള്‍ട്ടി മോഡല്‍ റഡാര്‍ സിസ്റ്റവും ഫ്‌ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവുമെല്ലാം എയര്‍ക്രാഫ്റ്റിന്റെ മാറ്റ് കൂട്ടുന്നു. പരീക്ഷണ ഘട്ടത്തിലും പറത്തലിലുമെല്ലാം ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ് തേജസ് എന്ന്  പൈലറ്റുകള്‍ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് നിര്‍മ്മിത മിറാഷ് 2000 ത്തിനൊപ്പം കിടപിടിക്കുന്ന സംവിധാനമാണ് തേജസിനുമുള്ളത്.
 
1993ന് നിര്‍മ്മാണത്തിന് അംഗീകാരം കിട്ടിയ തേജസ് മിഗ് 21 വിമാനത്തിന് പകരക്കാരനായാണ് വ്യോമസേന കാണുന്നത്. ഫ്‌ലൈയിംഗ് ഡഗേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധവിമാനങ്ങളാണ് എയര്‍ഫോഴ്‌സിന്റെ സൈനിക വിഭാഗം 45 നായി നല്‍കുന്നത്.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ നടപടി; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായാല്‍ പരിഷ്കാരം പിന്‍വലിക്കുമെന്ന് എകെ ശശീന്ദ്രന്‍