Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ കൊലപ്പെടുത്തി ക്ഷേത്ര പൂജാരി, പുറംലോകം അറിയുന്നത് ഒരാഴ്ചക്ക് ശേഷം

crime news love Hyderabad

കെ ആര്‍ അനൂപ്

, ശനി, 10 ജൂണ്‍ 2023 (13:11 IST)
കാമുകിയെ കൊലപ്പെടുത്തി ക്ഷേത്ര പൂജാരി. ഹൈദരാബാദിലെ പൂജാരിയായ അയ്യഗരി വെങ്കട്ട് സൂര്യ സായ് കൃഷ്ണ(36) നെ പോലീസ് അറസ്റ്റ് ചെയ്തു.കുറുഗന്തി അപ്‌സര എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു.
 
സരൂര്‍നഗര്‍ സ്വദേശിയായ അപ്‌സര ഇതേ സ്ഥലത്തെ പൂജാരിയായിരുന്ന പ്രതിയോട് തന്നെ വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. പൂജാരി വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ആവശ്യം തുടര്‍ന്നു. വിവാഹം ചെയ്തില്ലെങ്കില്‍ ഇരുവര്‍ക്കും ഇടയിലെ ബന്ധത്തെക്കുറിച്ച് എല്ലാവരോടും പറയുമെന്ന് പറഞ്ഞ് സായി കൃഷ്ണയെ അപ്‌സര ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് പൂജാരിയെ പ്രകോപിപ്പിച്ചു. 

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ സായി ജൂണ്‍ 3ന് രാത്രി യുവതിയെ വീട്ടില്‍ കൊണ്ടുവന്ന് കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ബാക്കില്‍ ആക്കിയ ശേഷം കാറില്‍ കയറ്റി സരൂര്‍നഗര്‍ പ്രദേശത്തെ മാന്‍ഹോളില്‍ തള്ളുകയായിരുന്നു.
 
യുവതിയുടെ അമ്മയുമായി എത്തി യുവതിയെ കാണാനില്ലെന്ന് പരാതിയും നല്‍കി. ജൂണ്‍ ആറിന് രണ്ട് ലോറി മണ്ണ് കൊണ്ടുവന്ന് മാന്‍ ഹോള്‍ ഇയാള്‍ മൂടുകയും ചെയ്തു.
 
യുവതിയുടെ ഹാന്‍ഡ് ബാങ്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിച്ചു കളഞ്ഞു വാഹനം കഴുകി വൃത്തിയാക്കി അപ്പാര്‍ട്ട്‌മെന്റില്‍ മുന്നില്‍ പാര്‍ക്ക് ചെയ്തു. അടുത്ത ദിവസം വീണ്ടും ആ സ്ഥലത്തെത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ഇവിടം കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇയാള്‍ കുറച്ച് തൊഴിലാളികളെ ഏര്‍പ്പാടാക്കി. സംഭവം നടന്ന ഒരാഴ്ചയ്ക്കുശേഷമാണ് പുറംലോകം ഇക്കാര്യം അറിയുന്നത്.
 
സായികൃഷ്ണയുടെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ സിഗ്‌നലുകളും പരിശോധിച്ചപ്പോള്‍ കൊലയാളി ഇയാള്‍ തന്നെയാണെന്ന് പോലീസിന് മനസ്സിലായി. പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹം മാന്‍ ഹോളില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ നിന്നും കണ്ടുകിട്ടിയ ഭൂമിയില്‍ ഇന്ന് 76 ഫ്‌ലാറ്റുകള്‍,പകുതി വിലയ്ക്ക് വീടില്ലാത്തവര്‍ക്ക് നല്‍കും