Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് കൊടുംചതി! കർഷക പ്രശ്നം ചോരയൊഴുക്കി പരിഹരിക്കാൻ ബിജെപി!

വെടിവെച്ച് കൊന്നത് 6 കര്‍ഷകരെ! 3 വർഷത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം കേട്ടാൽ ഞെട്ടും!

ഇത് കൊടുംചതി! കർഷക പ്രശ്നം ചോരയൊഴുക്കി പരിഹരിക്കാൻ ബിജെപി!
ഭോപ്പാല്‍ , ബുധന്‍, 7 ജൂണ്‍ 2017 (12:27 IST)
മധ്യപ്രദേശിലെ കർഷകരുടെ നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് യുപിഎ സർക്കാരും നിലവിലെ ബിജെപി സർക്കാരും സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന്റെ സമയത്ത് വാഗ്ദാനങ്ങൾ അനവധിയാണ് കർഷകർക്കായി ബിജെപി നൽകിയത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയ ബിജെപി അക്ഷരാർത്ഥത്തിൽ ജനങ്ങളെ വഞ്ചിക്കുകയാണ്.
 
വിളനാശവും കടബാധ്യതയുമെല്ലാം മധ്യപ്രദേശിലെ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. മോദി അഷികാരത്തിലേറിയ മൂന്ന് വർഷത്തിനിടെ 36,000 കർഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ അനുവദിച്ച് നൽകുന്നില്ല.
 
പട്ടിണി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കർഷകർ നടത്തിയ സമരത്തിന് നേരെ പൊലീസ് വെറ്റിവെയ്പ്പ്. അതും സമാധാനപരമായ സമരത്തിനിടെ യാതൊരു പ്രകോപനവും കൂടാതെ. ആറ് കർഷകരാണ് വെടിവെയ്പ്പിൽ മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മന്ദ്‌സോര്‍ ജില്ലയിലെ പിപാലിയ പ്രദേശത്താണ് സംഭവം. പോലീസ് വെടിവെപ്പിന് ശേഷം പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്.
 
തങ്ങളുടെ വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കും കടബാധിതര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്. 
 
ബിജെപിയുടെ കര്‍ഷക വിരുദ്ധ മുഖമാണ് മധ്യപ്രദേശില്‍ തുറന്ന് കാട്ടപ്പെട്ടത്. കര്‍ഷകപ്രശ്‌നം ചോരയൊഴുക്കി പരിഹരിക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുതലമുറയ്ക്ക് മാതൃകയായി ഒരു മുത്തച്ഛന്‍; 81വയസില്‍ ഹൈസ്‌കൂള്‍ പാസാകാന്‍ പരീക്ഷയെഴുതുന്നു !