Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസം - മിസോറാം അതിർത്തിയിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്

അസം - മിസോറാം അതിർത്തിയിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്
, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (08:19 IST)
ഗുവാഹത്തി: അസം മിസോറാം സംസ്ഥാന അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും ആളുകൾ തമ്മിൽ ഏറ്റുമിട്ടി. നിരവധി പേർക്ക് പരിക്കേറ്റു. മിസോറാമിലെ കൊലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ നിരവധി കടകൾ കത്തിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
 
പ്രധാനമന്ത്രിയുടെ ഓഫീസ് ഇരു മുഖ്യമന്ത്രിമാരിൽനിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാാർ ബല്ല ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. ആസമിൽനിന്നുമുള്ള ചില ആളുകൾ ആയുധങ്ങളുമായി എത്തി ആക്രമിയ്ക്കുകയായിരുന്നു എന്നും ആക്രമണം കണ്ടതോടെ പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടുകയായിരുന്നു എന്നുമാണ് കൊലാബിസ് ഡപ്യൂട്ടി കമ്മീഷ്ണറുടെ വിശദീകരാണം.
 
അതേസമയം ഇരു വിഭാഗങ്ങളിലെയും ആളുകൾ അനധികൃതമായി മരം മുറിയ്ക്കുന്നതിനിന്റെ പേരിലാണ് സംഘർഷം എന്നും ഇത്തരം സംഘർഷങ്ങൾ എല്ലാ വർഷവും ഉണ്ടാകാറുണ്ട് എന്നും അസം വനം മന്ത്രിയും പ്രദേശത്തെ എംഎൽഎയുമായ പരിമൾ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിൽ കൊവിഡ് പരിശോധന കേന്ദ്രം സ്ഥാപിച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് സംഘർഷത്തിന് കാരണം എന്നും റിപ്പോർട്ടുകളുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍‌കൂര്‍ ജാമ്യം തേടാന്‍ ശിവശങ്കര്‍, കുടുക്കാന്‍ കസ്റ്റംസ്