Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം

Terror Attacks

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ഒക്‌ടോബര്‍ 2021 (07:39 IST)
ജമ്മുകശ്മീരില്‍ ഒരു മണിക്കൂറിനിടെ മൂന്നിടങ്ങളില്‍ ഭീകരാക്രമണം നടന്നു. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ക്കുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ശ്രീനഗര്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
 
ബന്ദിപോരയില്‍ നാട്ടുകാരനായ മുഹമ്മദ് ഷാഫി എന്നയാളും ശ്രീനഗറില്‍ ബിന്‍ട്രോ കെമിസ്റ്റ് സ്ഥാപനത്തിന്റെ ഉടമ ഡോ. മക്കാന്‍ ലാല്‍ ബിന്‍ദ്രോയും ഒരു വഴിയോര കച്ചവടക്കാരനുമാണ് മരിച്ചത്. ആക്രമണം നടത്തിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: പൊന്മുടിയില്‍ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍