കശ്മീരിലെ ഹന്ദ്വാരയില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം
കശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം
കശ്മീരിലെ ഹന്ദ്വാരയില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തി. കഴിഞ്ഞ ദിവസം ഉറിയിലെ സൈനിക കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്ന സാഹചര്യത്തിയലാണ് ഹന്ദ്വാരയില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ ഇത് രണ്ടാം തവണയാണ് ഹന്ദ്വാരയില്‍ തീവ്രവാദി ആക്രണമുണ്ടാവുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ പൊലീസ് തിരിച്ചടിച്ചതോടെ തീവ്രാവദികള്‍ രക്ഷപ്പെട്ടു. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ല. തീവ്രവാദികള്‍ക്കായി മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.