മുംബൈ: താജ് ഹോട്ടലിൽ ഭീകരാക്രമണം നടത്തുമെന്ന് പാകിസ്ഥാനിൽനിന്നും ഫോൺ സന്ദേശം. പാകിസ്ഥാനിലെ കറാച്ചിയിൽ സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉണ്ടാകും എന്നാണ് ഭീഷണി. അജ്ഞാത ഫോൺ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ താജ് ഹോട്ടലിന്റെ സുരക്ഷ വർധിപ്പിച്ചു.
പാകിസ്ഥാനിലെ കറാച്ചിയിൽനിന്നുമാണ് ഫോൺ സന്ദേശം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ സായുധ തീവ്രവാദികൾ ബോംബാക്രമണം നടത്തും എന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം കറച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പേർ മരണപെട്ടിരുന്നു. ആയുധ ധാരികളായ നാല് തീവ്രവാദികൾ സ്റ്റ്പ്പോക് എക്സ്ചേഞ്ചിൽ ആക്രമണം നടത്തുകയായിരുന്നു