Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം - കേരളത്തിലും ജാഗ്രതാ നിര്‍ദേശം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം - കേരളത്തിലും ജാഗ്രതാ നിര്‍ദേശം
ന്യൂഡൽഹി , തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (16:59 IST)
ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. ഉപേക്ഷിച്ച ബോട്ടുകൾ ഗുജറാത്തിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കരസേന ദക്ഷിണമേഖല കമാൻഡിംഗ് ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ എസ് കെ സൈനിയാണ് മുന്നറിയിപ്പ് നൽകിയത്.

ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്നുമാണ് ഉപേക്ഷിച്ച നിലയില്‍ ബോട്ടുകൾ കണ്ടെത്തിയത്. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞു. ബോട്ടുകൾ നിരീക്ഷണത്തിലാണെന്നും സൈന്യം പറഞ്ഞു.

ഭീകരാക്രമണ ഭീഷണിയുടെ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കി. ഓണത്തിരക്കുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സന്ദേശം നല്‍കി.

ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്‍റലിജന്‍സ്  ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവിയും അധികാരങ്ങളും എടുത്തു കളഞ്ഞതിന് പിന്നാലെയാണ് പാകിസ്ഥാൻ വൻ ആക്രമണത്തിന് ലക്ഷ്യമിടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണ വീട്ടിൽ വെച്ച് പരിചയപ്പെട്ട് പ്രണയത്തിലായി, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി യുവാവും യുവതിയും