കശ്‌മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്
ജമ്മുവില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം
സംഘര്‍ഷമേഖലയായ ജമ്മു കശ്‌മീരില്‍ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു. ജമ്മുവിന് അടുത്തുള്ള നഗ്രോതയിലെ ദേശീയപാതയ്ക്ക് സമീപമുള്ള താത്‌കാലിക സൈനികതാവളത്തിന് അടുത്താണ് ഭീകരാക്രമണം ഉണ്ടായത്.
സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞതിനു ശേഷം ഭീകരര്‍ നുഴഞ്ഞു കയറുകയായിരുന്നു. അതിനു ശേഷം ക്യാമ്പിന് നേരെ വെടിവെച്ചു. വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേറ്റു. ഭീകരാക്രമണത്തെ തുടര്‍ന്ന് നഗ്രോതയില്‍ സ്കൂളുകള്‍ അടച്ചിട്ടു.
മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്കായി സൈന്യത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ, ജമ്മുവിലെ രാംഗറയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞു.