Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയുടെ മരണവിവരമറിഞ്ഞ യുവതി ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി

അമ്മയുടെ മരണവിവരമറിഞ്ഞ യുവതി ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി
താനെ , തിങ്കള്‍, 10 ജൂലൈ 2017 (17:36 IST)
അമ്മ മരിച്ച വിവരം അറിഞ്ഞതിന്‍റെ ആഘാതത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ഹീതള്‍ പര്‍മാര്‍ എന്ന 37കാരിയാണ് താനെയിലെ റസ്തോം‌ജീ അഥേനാ ബില്‍ഡിംഗിന്‍റെ ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
 
കാനഡയിലാണ് ഹീതള്‍ താമസിക്കുന്നത്. പുനെയിലുള്ള അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ശനിയാഴ്ചയാണ് ഹീതള്‍ ഇന്ത്യയിലെത്തിയത്. താനെയിലുള്ള ബന്ധുക്കളുടെ ഫ്ലാറ്റില്‍ അന്ന് താമസിച്ച ഹീതള്‍ പിറ്റേദിവസം കെട്ടിടത്തിന്‍റെ ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 
 
ഹീതള്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം പൂര്‍ണമായും വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൗമാരക്കാരിയായ മകളുടെ മുന്നില്‍ വെച്ച് അച്ഛന്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു