ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍

വാര്‍ത്ത വ്യാജമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഓഗസ്റ്റ് 2025 (09:30 IST)
ഇന്ത്യ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവച്ചുവെന്ന റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. വാര്‍ത്ത വ്യാജമാണെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കി എന്ന വാര്‍ത്തകള്‍ കേന്ദ്രം തള്ളിയില്ല.
 
പ്രതിരോധ കരാറുകളില്‍ തല്‍ക്കാലം ഒപ്പുവയ്ക്കുന്നില്ല എന്ന സൂചനയാണ് രാജനാഥ് സിങ്ങിന്റെ യാത്ര റദ്ദാക്കിയതിലൂടെ പുറത്തുവരുന്നത്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം അമേരിക്ക നിര്‍ദേശിക്കുമ്പോലെ തീരുമാനിക്കാനാവില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. തിരുവാ വിഷയത്തില്‍ പരമാധികാരം സംരക്ഷിച്ച് നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നാലെ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച തീരുവയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ട്രംപിന്റെ ഭീഷണി നേരിടാന്‍ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്‍ക്കുമെന്ന് ബ്രസീല്‍ ഇതിനിടെ വ്യക്തമാക്കി. 
 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ദാ സില്‍വ അറിയിച്ചു. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അജിത് ഡോവല്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രസിഡന്റ് വരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശനം ഉണ്ടാകുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി തമിഴ്‌നാട്, ബിൽ നിയമസഭയിലേക്ക്

സംസ്ഥാനത്ത് മഴകനക്കുന്നു; ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments