Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഖുക്കാരെ പരിഹസിച്ചു, ഒരു മാസത്തിനിടെ കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിനെതിരെ രണ്ടാം തവണയും വെടിവെയ്പ്പ്

പ്രശസ്ത ഇന്ത്യന്‍ കോമേഡിയനും അവതാരകനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ ക്യാപ്‌സ് കഫേയ്‌ക്കെതിരെ വെടിവെയ്പ്പ്.

Kapil sharma, Kapil sharma cafe attack, Lawence bishnoi,Canada,കപിൽ ശർമ, കപിൽ ശർമയുടെ കഫെയ്ക്ക് നേരെ ആക്രമണം, ലോറൻസ് ബിഷ്ണോയ്

അഭിറാം മനോഹർ

, വെള്ളി, 8 ഓഗസ്റ്റ് 2025 (14:33 IST)
പ്രശസ്ത ഇന്ത്യന്‍ കോമേഡിയനും അവതാരകനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ ക്യാപ്‌സ് കഫേയ്‌ക്കെതിരെ വെടിവെയ്പ്പ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ്  കഫെയ്‌ക്കെതിരെ വെടിവെയ്പ്പുണ്ടാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപത്തഞ്ചോളം വെടിയൊച്ചകള്‍ കേട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഫോണില്‍ ഭീഷണി നല്‍കിയതാണെന്നും എന്നാല്‍ പ്രതികരണം ഇല്ലാത്തതിനാല്‍ മുംബൈയിലും ആക്രമണം നടത്തുമെന്നും വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഗുര്‍പ്രീത് സിംഗ് അലിയാസ് ഗോള്‍ഡി ഡില്ലന്‍ സംഘവും ലോറന്‍സ് ബിഷ്‌ണോയ് സംഘവും ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. മുംബൈ പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
ജൂലൈ 10നായിരുന്നു കപില്‍ ശര്‍മയുടെ കഫെയ്‌ക്കെതിരെ ആദ്യ ആക്രമണമുണ്ടായത്. അന്ന് ജനലില്‍ നിന്നും കുറഞ്ഞത് 10 ബുള്ളറ്റ് ഹോളുകളും ഒരു ജനല്‍ പാളി പൂര്‍ണമായി തകരുകയും ചെയ്തിരുന്നു. അന്ന്  ബബ്ബര്‍ ഖാല്‍സ് ഇന്റര്‍നാഷ്ണല്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. കപില്‍ ശര്‍മ നിഹംഗ് സിഖുക്കാരുടെ പരമ്പരാഗത വേഷത്തെയും പെരുമാറ്റരീതിയേയും പരിഹസിച്ചതിനെ തുടര്‍ന്നാണ് അക്രമണങ്ങള്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും വില കുറയ്ക്കാം: ഇന്ത്യക്ക് ക്രൂഡോയില്‍ വാഗ്ദാനവുമായി റഷ്യ