Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

പാക് അധീനകാശ്മീരിലെയും പാക്കിസ്ഥാനിലെയും 9 കേന്ദ്രങ്ങളിലാണ് സൈന്യം മിന്നല്‍ ആക്രമണം നടത്തിയത്.

Fight must continue until the mission is completed

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 മെയ് 2025 (12:07 IST)
രാജ്യം മുഴുവന്‍ സൈന്യത്തോടൊപ്പമുണ്ടെന്നും ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണമെന്നും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'യോദ്ധാക്കള്‍ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ നമുക്ക് അവസാനിപ്പിക്കാനാവില്ല, രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ട്, ജയ് ഹിന്ദ്' -അദ്ദേഹം കുറിച്ചു. പാക് അധീനകാശ്മീരിലെയും  പാക്കിസ്ഥാനിലെയും 9 കേന്ദ്രങ്ങളിലാണ് സൈന്യം മിന്നല്‍ ആക്രമണം നടത്തിയത്.
 
ജെയ്‌ഷേ മുഹമ്മദ്, ലഷ്‌കര്‍ ഇ തെയ്‌ബെ എന്നീ ഭീകര കേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സീന്ദൂറില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍ രംഗത്തെത്തി. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ ആണവ ശക്തിയുള്ള രണ്ടുരാജ്യങ്ങളിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ചൈന രംഗത്തെത്തി. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
 
എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസ്താന്റെ സഖ്യകക്ഷിയാണ് ചൈന. ഇന്ത്യയുമായും പാകിസ്ഥാനുമായും ചൈന അതിര്‍ത്തി പങ്കിടുന്നുമുണ്ട്. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ധുവിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും ആശങ്ക അറിയിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി