2024 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. ചില നേതാക്കള്‍ കൂടുതല്‍ പ്രബലരായി. ചിലര്‍ പിന്നോട്ട് പോയി. ഈ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പ്രധാന രാഷ്ട്രീയ നേതാക്കള്‍ ആരെന്നു നോക്കാം.
Marendra Modi Oath taking Ceremony
നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്രമോഡി മാറി. മോദി 3.0 എന്ന് അദ്ദേഹം പ്രവചിച്ച വിജയം കൈവരിക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ പോലും അദ്ദേഹത്തിന്റെ വിജയം ചരിത്ര പ്രധാനമാണ്. അതോടൊപ്പം തന്നെ മോദി യുഗം ഇന്ത്യയുടെ ആഗോള രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതാണെന്നാണ് ഏറ്റവും ഒടുവില്‍ നടന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ നിന്ന് വ്യക്തമാകുന്നത്.
വിദേശനയത്തില്‍ അദ്ദേഹത്തിന്റെ പ്രായോഗികമായ ഇടപെടല്‍ ആഗോള തലത്തില്‍ ഇന്ത്യക്ക് ഒരു ഇടം ഉറപ്പാക്കുന്നതാണ്. കൂടാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4 ട്രില്യണ്‍ ഡോളറിനോട് അടുക്കുന്നു, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ എത്തിക്കുകയും ചെയ്തു.
ഈ വര്‍ഷം രാഹുല്‍ ഗാന്ധിക്ക് വളരെ നിര്‍ണായകമായ ഒരു വര്‍ഷമായിരുന്നു. മോദിക്ക് ബദലായി ഉയര്‍ന്നുവരാന്‍ അദ്ദേഹത്തിനായി. തന്റെ പരിമിതികള്‍ മാറ്റി മുതിര്‍ന്ന നേതാവ് എന്നതരത്തിലേക്ക് ഉയര്‍ന്നുവരാന്‍ അദ്ദേഹത്തിനായി. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ വര്‍ഷം ഔദ്യോഗികമായി ആ റോള്‍ അദ്ദേഹം കൈക്കലാക്കിയത് ചരിത്രപരമായ ചില സൗജന്യമായിട്ടല്ല, മറിച്ച് കഠിനമായ മുറ്റങ്ങളിലൂടെ നേടിയെടുത്തതാണ്. തൊഴിലവസരങ്ങള്‍, കാര്‍ഷിക ദുരിതം, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച്, അദ്ദേഹം വിമര്‍ശനത്തിന്റെ മൂര്‍ച്ചയുള്ള ശബ്ദമായി.
നയപരമായ പിന്‍വലിക്കലുകള്‍ നടത്താന്‍ മോദി ഭരണകൂടത്തെ പോലും പ്രേരിപ്പിക്കുന്ന ഒരാളായി അദ്ദേഹം ഉയര്‍ന്നു. അദ്ദേഹത്തിന്റെഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യന്‍ ജനതയ്ക്കിടയില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഈ വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും നിര്‍ണായക വ്യക്തികളിലൊരാളായി അടയാളപ്പെടുത്താവുന്ന വ്യക്തിയാണ് ചന്ദ്ര ബാബു നായിഡു. ജയിലില്‍ കിടന്നുകൊണ്ട് തന്നെ തനിക്ക് ഉണ്ടായ രാഷ്ട്രീയ അവ്യക്തതകളില്‍ നിന്ന് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. നാലാം തവണയും മുഖ്യമന്ത്രിയാകുന്നത് ആന്ധ്രാപ്രദേശിന് കൂടുതല്‍ ഊര്‍ജം പകരാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ഒരിക്കല്‍ ഉപേക്ഷിച്ച സ്വപ്നമായ അമരാവതി എന്ന പുതിയ തലസ്ഥാന നഗരം ഇപ്പോള്‍ വീണ്ടും യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുകയാണദ്ദേഹം. കൂടാതെ മൂന്നാം തവണയും എന്‍ഡിഎ സഖ്യത്തിന്റെ വരവിനെ ഉറപ്പിച്ചത് അദ്ദേഹമാണ്.
തമിഴ് നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനം 2024നെ ശ്രദ്ധേയമാക്കി. സിനിമാ കരിയര്‍ ഉപേക്ഷിച്ച് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള വിജയുടെ തീരുമാനത്തില്‍ പിന്തുണയുമായി തമിഴ് സിനിമാലോകം അദ്ദേഹത്തോടൊപ്പം നിന്നു. ആറ്റ്ലി,അപര്‍ണാദാസ്,ലോറന്‍സ് രാഘവ,സിബി ഭാഗ്യരാജ്,ശന്തനു,അനിരുദ്ധ്,കാര്‍ത്തിക് സുബ്ബരാജ്,വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്.
ഇത്രയും ഉറച്ച ഒരു തീരുമാനമെടുത്തതിനെ അഭിനന്ദിക്കുന്നുവെന്നും അങ്ങേയറ്റം ബഹുമാനമാണ് തോന്നുന്നതെന്നും വനിതാ വിജയകുമാര്‍ കുറിച്ചു. അഭിനന്ദനങ്ങള്‍ അണ്ണാ എന്നാണ് സംവിധായകന്‍ ആറ്റ്ലിയുടെ പ്രതികരണം. നായകത്വത്തിന്റെയും വികസനത്തിന്റെയും ഒരു പുതിയ അദ്ധ്യായം കുറിക്കാന്‍ ആകട്ടെയെന്ന് രമ്യാ പാണ്ഡ്യന്‍ പ്രതികരിച്ചു. വിജയുടെ രാഷ്ട്രീയ യാത്രയെ ഉറ്റുനോക്കുന്നുവെന്നാണ് മലയാളം താരമായ പാര്‍വതി പറഞ്ഞത്.
ഈ വര്‍ഷം പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി ചെയര്‍പേഴ്സണുമായ മമത ബാനര്‍ജി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തയായി. തന്ത്രപരമായ നീക്കങ്ങള്‍കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. തന്റെ നിലപാടുകള്‍ തുറന്നുപറയാന്‍ മടികാണിക്കാത്ത പ്രകൃതമാണ് അവരുടേത്. ഈയടുത്ത് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അവര്‍ പരസ്യമാക്കി.
അവസരം നല്‍കുകയാണെങ്കില്‍ താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ്. അത് കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഉള്ളവര്‍ക്കാണ്. അവര്‍ക്ക് അത് ചെയ്യാനാകുന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നെ പറയാനുള്ളു. മമത പറഞ്ഞു. ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്ന നേതാവായിട്ടും എന്തുകൊണ്ട് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ വരുന്നില്ലെന്ന ചോദ്യത്തിന് മറുപടിയായാണ് അവസരം ലഭിക്കുകയാണെങ്കില്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമത വ്യക്തമാക്കിയത്.