Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ വീട്ടില്‍ മോഷണം; 25 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

എംഎല്‍എ യശ്പാല്‍ സിംഗ് സിസോദിയയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്.

BJP
ഭോപ്പാല്‍ , വെള്ളി, 8 ജൂലൈ 2016 (08:44 IST)
മധ്യപ്രദേശിലെ മണ്ടസൗര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയുടെ വീട്ടില്‍ മോഷണം. 25 ലക്ഷം രൂപയും 50 ഗ്രാം സ്വര്‍ണവുമാണ് കള്ളന്‍ കൈക്കലാക്കിയത്. എംഎല്‍എ യശ്പാല്‍ സിംഗ് സിസോദിയയുടെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. 
 
മോഷണ സമയത്ത് വീട്ടില്‍ ആളുകളാരും ഉണ്ടായിരുന്നില്ല. തന്റെ വീടിനെ കുറിച്ച് കൃത്യമായി വിവരമുള്ളവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് എംഎല്‍എ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പണം സൂക്ഷിച്ചിരുന്നത് രണ്ട് മുറികളിലാണ്. ആ മുറികളില്‍ മാത്രമാണ് മോഷ്ടാക്കള്‍ എത്തിയത്. മറ്റ് മുറികളില്‍ ഒരു മാറ്റവും ഇല്ല. സിസോദിയ പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൊണ്ടാണ് അലമാര തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 
 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് എട്ടു പേർക്ക് പരുക്ക്