Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളുമായി നിർമ്മല സീതാരാമൻ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളുമായി നിർമ്മല സീതാരാമൻ
ന്യൂഡൽഹി , ശനി, 14 സെപ്‌റ്റംബര്‍ 2019 (16:03 IST)
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും കൂട്ടാൻ നടപടികൾ‌ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

ബാങ്കിംഗ് മേഖലയിലെ പരിഷ്കരണത്തിന് ശേഷം അടുത്ത ലക്ഷ്യം നികുതി മേഖലയിലെ പരിഷ്കരണമുണ്ടാകും. രാജ്യത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ട്. പണപ്പെരുപ്പം നാല് ശതമാനത്തിന് താഴെ നിർത്താനായി.

രാജ്യത്ത് നടക്കുന്ന ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനിൽ നിന്ന് ഒഴിവാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. കയറ്റുമതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഈ മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

സ്വതന്ത്ര വ്യാപാരനയമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനായി കയറ്റുമതി രംഗം കൂടുതൽ കാര്യക്ഷമമാക്കാൻ സാങ്കേതിക നിലവാരം ഉയർത്തും. വിമാനത്താവളങ്ങളിലൂടേയും തുറമുഖങ്ങളിലൂടെയുമുള്ള ചരക്ക് നീക്കം ഈ വർഷം ഡിസംബറോടെ വേഗത്തിലാവും. ദുബായ് മാതൃകയില്‍ 2020 മാർച്ചിൽ‌ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. നാല് ഇടങ്ങളിലായിരിക്കും ഫെസ്റ്റിവൽ നടക്കുക.

പാർപ്പിട മേഖലയിൽ കൂടുതല്‍ ഇളവുകളും സര്‍ക്കാ‍ര്‍ പ്രഖ്യാപിച്ചു പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം വരും. ഇതിനായി  10000 കോടി രൂപ നീക്കിവെക്കും.
വീട് പൂർത്തിയാക്കാൻ പണമില്ലാത്തവർക്ക് ഈ സംവിധാനം വഴി പണം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രൊത്സാഹിപ്പിക്കുമെന്നും  നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു