Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക രംഗത്തെ ബാധിക്കുന്ന നടപടികളിലേക്കില്ല,സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല: തമിഴ്‌നാട് ആരോഗ്യമന്ത്രി

സാമ്പത്തിക രംഗത്തെ ബാധിക്കുന്ന നടപടികളിലേക്കില്ല,സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല: തമിഴ്‌നാട് ആരോഗ്യമന്ത്രി
, ചൊവ്വ, 11 ജനുവരി 2022 (12:48 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ. സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിലേക്ക് നീങ്ങില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
 
സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശമുണ്ട്. നിയന്ത്രിതമായ ലോക്ക്ഡൗൺ മതിയെന്നാണ് ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നത്. അതേസമയം തമിഴ്‌നാട്ടിൽ ഇന്നലെ 13,990 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എജിആർ കുടിശ്ശിക തീർക്കണം: വോഡാഫോൺ ഐഡിയയുടെ 35.8 ശതമാനം ഓഹരി സർക്കാർ ഏറ്റെടുക്കുന്നു