Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോയസ് ഗാർഡനിൽ വെച്ച് ആ കുഞ്ഞിന് ചിന്നമ്മ പേരിട്ടു 'ജയലളിത'!

അമ്മയുടെ ഓര്‍മ്മ നിലനിര്‍ത്തി കുഞ്ഞിന് ‘ജയലളിത’ എന്ന് പേര് നല്‍കി ശശികല നടരാജന്‍

പോയസ് ഗാർഡനിൽ വെച്ച് ആ കുഞ്ഞിന് ചിന്നമ്മ പേരിട്ടു 'ജയലളിത'!
ചെന്നൈ , തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (18:46 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓർമ നിലനിർത്തി തോഴി ശശികല കുഞ്ഞിന് പേരിട്ടത് 'ജയലളിത' എന്ന്. എ ഐ എ ഡി എം കെ പ്രവർത്തകരായ ദമ്പതിമാർക്ക് കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിനാണ് ശശികല നടരാജൻ 'ജയലളിത' എന്ന് പേരിട്ടത്. അമ്മയുടെ ഓർമ നിലനിർത്താനാണ് ശശികല കുഞ്ഞിന് 'ജയലളിത' എന്ന് പേരിട്ടത്.
 
തേനി സ്വദേശികളായ സെന്തിൽ കുമാർ, ഗായത്രി എന്ന ദമ്പതികളുടെ കുഞ്ഞിനാണ് ഈ ഭാഗ്യമുണ്ടായിരിക്കുന്നത്. സെന്തില്‍ കുമാര്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. പാര്‍ട്ടി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിൽ വെച്ചാണ് കുഞ്ഞിന് പേരിടീൽ ചടങ്ങ് നടന്നത്.
 
ജയലളിതയുടെ മരണത്തിന് ശേഷം പോയസ് ഗാർഡൻ ചിന്നമ്മയായ ശശികലയുടെ നിയന്ത്രണത്തിലാണ്. ജയലളിതയെ മറീന ബീച്ചിൽ അടക്കം ചെയ്തതിന് പിന്നാലെ, ശശികല നേരെ വന്നതാണ് പോയസ് ഗാർഡനിലേക്ക്. ചിന്നമ്മ മുഖ്യമന്ത്രി ആകണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമാനിക്കാം കേരളത്തിന്; കരുൺ നായർക്ക് ട്രിപ്പിൾ (381 പന്തിൽ 303*) - ചരിത്രമെഴുതി ഇന്ത്യന്‍ ക്രിക്കറ്റ്