Webdunia - Bharat's app for daily news and videos

Install App

ഇവിടെ ഒരു ഭരണഘടനയുണ്ട്, പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2019 (13:09 IST)
തെലങ്കാനയിൽ ബലാത്സംഗ കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന ബി ജെ പി. സംഭവത്തിൽ പോലീസും സർക്കാറും വിശദീകരണം നൽകണമെന്നാണ് ബി ജെ പി സംസ്ഥാന നേത്രുത്വം ആവശ്യപ്പെട്ടത്.
 
കൂട്ടബാലാത്സംഗത്തേയും കൊലപാതകത്തേയും ബി ജെ പി അപലപിക്കുന്നതായും  ആക്രമണത്തിന് വിധേയയായ യുവതിക്ക് നീതി ലഭ്യമാക്കുന്നതിനായി ബി ജെ പി സംസ്ഥാന സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും ബി ജെ പി വക്താവ് കൃഷ്ണസാഗര്‍ റാവു ചൂണ്ടിക്കാട്ടി.
 
എന്നാൽ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും നിലനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നത് മറക്കരുതെന്നും ഇതൊരു വെള്ളരിക്കാ പട്ടണമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്രുത്യങ്ങൾ നടക്കുമ്പോൾ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. സംസ്ഥാന സർക്കാറും പോലീസും ഉടനെ പത്ര സമ്മേളനം നടത്താൻ തയ്യാറാകണമെന്നും അതിന് ശേഷം മാത്രമേ ഉത്തരവാദിത്തമുള്ള ദേശീയ പാർട്ടി എന്ന നിലയിൽ ബി ജെ പി പ്രതികരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം തെലങ്കാന പോലീസിനെ അഭിനന്ദിച്ചുകൊണ്ട് ചില ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പോലീസിനെ പോലെ പ്രവർത്തിക്കുവാൻ അനുവദിച്ച നേതാക്കളെയും ഹൈദരാബാദ് പോലീസിനെയും അഭിനന്ദിക്കുന്നതായി ബി ജെ പി നേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു

'ദേ കിണറ്റില്‍ ഒരു കൈ'; കയറില്‍ തൂങ്ങിനിന്നു, ജീപ്പില്‍ കയറ്റാന്‍ പാടുപെട്ട് പൊലീസ്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

അടുത്ത ലേഖനം
Show comments