മോദിയുടെ വാദങ്ങള്‍ പൊളിയുന്നു; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം - ബിജെപി വെട്ടിലായി

കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം

Webdunia
ചൊവ്വ, 13 ഡിസം‌ബര്‍ 2016 (19:38 IST)
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം.  അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ രേഖകളും മറ്റ് തെളിവുകളും പുറത്ത് വന്നു.

നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍റെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയ 129 പേജുള്ള റിപ്പോര്‍ട്ടില്‍ കിരണ്‍ റിജ്ജുവിനും സഹോദരനും എതിരെ ആരോപണങ്ങള്‍ ഉള്ളതായി കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച റിജ്ജു ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ചെരിപ്പിനടിക്കണമെന്നും പറഞ്ഞു.

കോൺട്രാക്ടർമാരും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക പവർ കോർപറേഷൻ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേർന്ന് 450 കോടിയുടെ സർക്കാർ ഫണ്ട് തട്ടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് കണ്ടെത്തൽ. 2014 നവംബറില്‍ തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു ഊര്‍ജ്ജമന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റിജ്ജുവിനു പുറമെ അദ്ദേഹത്തിന്റെ ബന്ധുവും  പദ്ധതിയുടെ കോണ്‍ട്രാക്ടറുമായ ഗൊബോയി റിജ്ജു, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക പവർ കോർപറേഷൻ ചെയര്‍മാന്‍, മാനേജിംഗ് ഡയറകര്‍ടര്‍ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് ശര്‍മ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അരുണാചലിൽ 600 മെഗാവാട്ട് കെമാംഗ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ട് അണക്കെട്ടുകള്‍ നിര്‍മിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്​. റിജ്ജുവിന്റെ ലോക്‌സഭാ മണ്ഡലമായ അരുണാചല്‍ വെസ്റ്റിലാണ് പദ്ധതി പ്രദേശം വരുന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments